എംഎം മണിക്കെതിരെ കേസെടുക്കാന്‍ ഡിജിപി ഉത്തരവ്

മണിക്കെതിരെ കേസെടുക്കാന്‍ ഡിജിപിയോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചിരുന്നു. ഇടുക്കി ജില്ലാ പൊലീസ് സൂപ്രണ്ടിനോടാണ് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊല്ലേണ്ടവരെയെല്ലാം സിപിഎം കൊന്നിട്ടുണ്ട് എന്നാണ് എംഎം മണിയുടെ വിവാദത്തിനു കാരണമായ പ്രസ്‌താവന.
ഇതിനിടയില്‍ മണിയുടെ പ്രസംഗത്തില്‍ പറയപ്പെട്ട കൊലപാതകങ്ങളുടെ കേസ് ഡയറി പരിശോധിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മണി പറഞ്ഞ കാര്യങ്ങള്‍ നേരത്തെ പരിഗണിച്ചിട്ടുണ്ടോ, കേസില്‍ തുടരന്വേഷണം ആവശ്യം ഉണ്ടോ എന്നിവ പരിശോധിക്കാനാണ് നിര്‍ദ്ദേശം.
ഇടുക്കിയില്‍ നടന്ന രാഷട്രീയ കൊലപാതകങ്ങളെ കുറിച്ച് തുടരന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടതിനു തൊട്ടു പിന്നാലെയാണ് ഡിജിപിയുടെ കേസന്വേഷണത്തിനുള്ള ഉത്തരവ്.












Click it and Unblock the Notifications