മാധ്യമങ്ങള്‍ കള്ളപ്രചാരണം നടത്തുന്നു:പിണറായി

ആറന്‍മുള വിമാനത്താവളം പദ്ധതിക്കെതിരെ സിപിഎം നയിക്കുന്ന രണ്ടാം ഘട്ട സമരപ്രഖ്യാപനം ഉദ്‌ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പിണറായി. പാര്‍ട്ടി നല്‍കുന്ന ലിസ്റ്റ് അനുസരിച്ച് പ്രതികളെ പിടികൂടുന്ന രീതി നിര്‍ത്തി എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നത്.
എതു കേസിലാണ് പാര്‍ട്ടി ലിസ്റ്റ് കൊടുത്തത് എന്നും, പാര്‍ട്ടിക്കെന്താ ലിസ്റ്റ് കൊടുക്കലാണോ പണി എന്നും പിണറായി ചോദിച്ചു. അതുപോലെ ടിപി വധം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ സകല മര്യാദയും ലംഘിക്കുയാണ് എന്നും അദ്ദേഹം ആരോപിച്ചു.
എന്തിനും ഒരു അതിരുണ്ടെന്നു പറഞ്ഞ പിണറായി കല്‍പ്പിത കഥകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നും പറഞ്ഞു. കേസില്‍ പൊലീസ് പിടികൂടിയ സിപിഎം പ്രവര്‍കത്തരുടെ മൊഴിയെടുക്കുന്നത് കമന്ററി പറയും പോലെയാണ് വലതുപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കള്ളപ്രചാരണമാണ്.
തെറ്റായ വാര്‍ത്ത നല്‍കരുത് എന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമുള്ള കാര്യം ആരും ഓര്‍ക്കുന്നില്ല. ഇതാണോ മാധ്യമ ധര്‍മ്മം എന്നു ചോദിച്ച പിണറായി ഇങ്ങനെയാണോ ഒരു ബഹുജന പ്രസ്ഥാനത്തെ നേരിടേണ്ടത് എന്നും ചോദിച്ചു.
സിപിഎമ്മിനെ ആക്രമിക്കാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ ചന്ദ്രശേഖര വധത്തില്‍ പിടിയിലായവര്‍ക്കു നേരെ നടക്കുന്ന ലോക്കപ്പ് മര്‍ദ്ദനം എന്തുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നും പിണറായി വിമര്‍ശിച്ചു. കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും പിണറായി ആരോപിച്ചു.












Click it and Unblock the Notifications