പ്രഭുദയ വിരുന്ന്: 11 പേര്‍ക്ക് സസ്‌പെന്‍ഷന്‍

അഞ്ച് മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കപ്പലപകടത്തില്‍ പ്രതിയായ പ്രഭുദയ ക്യാപ്റ്റന്റെ വിരുന്നില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതെ തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും ആറ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ കേസില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വീണ്ടും അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിലാണ് 11 പേരെ സസ്‌പെന്റ് ചെയ്തതെന്നാണ് സൂചന.
ഈസ്റ്റര്‍ദിനത്തിലാണ് പ്രഭുദയ കപ്പലിന്റെ ക്യാപ്ടനായ ഗോള്‍ഡന്‍ ചാള്‍സ് പെരേര ഡിവൈഎസ്പി ഓഫീസില്‍ വിരുന്ന് നടത്തിയത്.












Click it and Unblock the Notifications