കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗന്‍ മോഹന്‍ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

Jagan Mohan Reddy
ഹൈദരാബാദ്: അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും കഡപ്പ എംപിയുമായ ജഗന്‍മോഹന്‍ റെഡ്ഡിയെ സിബിഐ അറസ്റ്റ് ചെയ്തു. സെക്ഷന്‍ 120, 409, 420, 477 വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

തുടര്‍ച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച നമ്പള്ളി സിബിഐ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. രാത്രി 7.15ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കേസുമായി ബന്ധപ്പെട്ട് ആന്ധ ഹൈക്കോടതി ജഗന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിട്ടുണ്ട്. കേസിനു പിന്നില്‍ കോണ്‍ഗ്രസും ടിഡിപിയും ചേര്‍ന്നുള്ള രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.

കഡപ്പയിലും ഹൈദരാബാദിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തലസ്ഥാനത്ത് പോലിസ് നേരത്തെ തന്നെ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 12ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാന്‍ വേണ്ടി ടിഡിപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് ജഗന്റെ പാര്‍ട്ടി ആരോപിക്കുന്നു.

ജഗന്റെ പിതാവ് വൈഎസ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. വൈഎസ്ആറിന്റെ മരണത്തോടെയുണ്ടായ അധികാരതര്‍ക്കമാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിനു തന്നെ കാരണമായത്.

English summary
YSR Congress chief and Kadapa MP YS Jaganmohan Reddy has been arrested by the CBI in the disproportionate assets case. He has been arrested under sections Sec 120, 409, 420 , 477.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X