പ്രഭാവര്‍മയ്ക്ക് 'മലയാള'ത്തിന്റെ വിലക്ക്

ശ്യാമമാധവം എന്ന കവിതാഖ്യായികയുടെ ഒമ്പത് അധ്യായങ്ങള്‍ കൂടി ഇനി പ്രസിദ്ധീകരിക്കേണ്ടതുണ്ട്. 51 വെട്ടുകള്‍കൊണ്ട് മനുഷ്യജീവന്‍ അപഹകരിച്ചവരെ വാക്കുകൊണ്ട് ന്യായീകരിക്കാനുള്ള പ്രഭാവര്‍മയുടെ ശ്രമം നിന്ദ്യവും ഹീനവും ആണെന്ന് ജയചന്ദ്രന്‍ നായര്‍ തന്റെ ആമുഖകുറിപ്പില്‍ വ്യക്തമാക്കി. ദേശാഭിമാനി റസിഡന്റ് എഡിറ്ററായ പ്രഭാവര്‍മ സിപിഎം സെക്രട്ടറിയായ പിണറായി വിജയന്റെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്.
എന്നാല്‍ ഏതോ ബാഹ്യസമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ജയചന്ദ്രന്‍ നായര്‍ തന്റെ കവിതയുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചതെന്ന് പ്രഭാവര്‍മ പറഞ്ഞു. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. പക്ഷേ, കവിതയെ വിലയിരുത്താന്‍ ബാഹ്യമായ ന്യായങ്ങള്‍ കാരണമാകരുത്. അസഹിഷ്ണുതയുടെ ഭാഗമാണ് ഈ നടപടി. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെ താന്‍ ന്യായീകരിച്ചിട്ടില്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications