Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു: മണി

MM Mani
തൊടുപുഴ: മാധ്യമങ്ങള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം മണി പറഞ്ഞു. തൊടുപുഴ മണക്കാട് പാര്‍ട്ടി വിശദീകരണ യോഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ചാനലുകള്‍ പാര്‍ട്ടിയെ ആക്രമിക്കുകയാണ്.

ബ്രിട്ടീഷ് സമ്രാജ്യത്വവും കോണ്‍ഗ്രസും മതമൗലികവാദികളും തീവ്രവാദികളും പതിനായിര കണക്കിനു കമ്യൂണിസ്റ്റുകാരെ കാശാപ്പ് ചെയ്തുചെയ്തിട്ടുണ്ട്. ഇതിനെതിരേ ചെറുത്തുനില്‍പ്പുകളും ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകളും നിലനില്‍ക്കുന്നുണ്ട്. അവയില്‍ ചിലതിന്റെയെല്ലാം കോടതി നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞതാണ്.

സിപിഎമ്മില്‍ നിന്നു ഇതിനു മുമ്പും പലരും പുറത്തുപോയിട്ടുണ്ട്. അവരെയെല്ലാം പിന്നില്‍ നടന്ന ഉപദ്രവിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല. ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ ഗുണഭോക്താക്കള്‍ ഉമ്മന്‍ചാണ്ടിയും യുഡിഎഫുമാണ്. സിപിഎമ്മിനെതിരേ കള്ളക്കേസുകളാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രസംഗത്തിന്റെ പേരില്‍ കേസെടുക്കാനുള്ള എഡിജിപി ഉത്തരവിനെ പേടിക്കുന്നില്ല. കേസ് വരുമ്പോള്‍ നോക്കാം. രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് കാര്യങ്ങള്‍ നേരിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+