മോഹന്‍ലാലിന്റേത് ആനക്കൊമ്പ് തന്നെ

ആദായ നികുതി വകുപ്പ് ലാലിന്റെ വീട്ടില്‍ റെയ്‌ഡ് നടത്തുകയും ആനക്കൊമ്പ് പിടിച്ചെടുക്കുകയും ചെയ്‌തെങ്കിലും, പിടിച്ചെടുത്തത് ആനക്കൊമ്പ് തന്നെയാണോ എന്നതിനെ കുറിച്ച് സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. അതുപോലെ നിയമവിരുദ്ധമായാണ് ലാല്‍ ആനക്കൊമ്പ് കൈവശം വെച്ചത് എന്ന് തെളിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ നടപടി എടുക്കാത്തതിലും പരക്കെ പ്രതിഷേധം ഉണ്ടായിരുന്നു.
എന്നാലിപ്പോള്‍ പിടിച്ചെടുത്ത ആനക്കൊമ്പിനെ കുറിച്ച് സ്ഥിരീകരണം ഉണ്ടായ സാഹചര്യത്തില്‍ മോഹന്‍ലാലിനെതിരെ നിയമ നടപടി കൈക്കൊള്ളാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകും. ആനക്കൊമ്പ് ഇപ്പോഴും കൊച്ചിയിലെ തേവരയിലുള്ള മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെയാണ് ഉള്ളത് എന്നും ഡിവിഷണല്‍ ഫോറസ്‌റ്റ് ഓഫീസ് നല്‍കിയ രേഖയിലുണ്ട്.
ഓള്‍ കേരള ആന്റി കറപ്‌ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടെക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് ആണ് വിവരാവകാശ നിയമ പ്രകാരം ആനക്കൊമ്പിനെ കുറിച്ചുള്ള സ്ഥിരീകരണം നേടിയിരിക്കുന്നത്.
2011 ജൂലൈ 29നായിരുന്നു ഏറെ വാര്‍ത്താ പ്രാധാന്യം നേടിക്കൊണ്ട് ലാലിന്റെ വീട്ടില്‍ നിന്നും ആദായ നികുതി അധികൃതര്‍ ആനക്കൊമ്പ് പിടിച്ചെടുത്തത്. ഇതു സംബന്ധിച്ച് ഫയലുകള്‍ കൈമാറാതെ ഇന്‍കം ടാക്‌സ് പിടിച്ചു വെച്ചിരിക്കുകയാണ് എന്നും ആരോപണമുണ്ട്.












Click it and Unblock the Notifications