Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുതല്‍ വേണം എന്ന്‌ പിണറായി വിജയന്‍

Pinarayi
തിരുവനന്തപുരം: പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണി തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്‌. മണി നടത്തിയ പ്രസംഗം തെറ്റായി പോയെന്നും ഇത്‌ പാര്‍ട്ടി നിലപാടില്‍ നിന്നുള്ള വ്യതിയാനം ആണ്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയെ ശത്രുക്കള്‍ കൊത്തിക്കീറുന്ന സമയത്ത്‌ സഖാക്കള്‍ ഇത്തരം പ്രസ്‌താവനകള്‍ നടത്തരുത്‌. കരുതല്‍ വേണം. വിവാദങ്ങള്‍ ഉണ്ടാകത്തക്ക പരസ്യ പ്രസ്‌താവനകള്‍ നടത്തരുത്‌ എന്ന്‌ നേരത്തെ തന്നെ സഖാക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

കൊലപാതകത്തിലൂടെ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയില്ല. അക്രമത്തെ പാര്‍ട്ടി നേരിട്ടത്‌ ജനങ്ങളെ അണിനിരത്തിയാണ്‌. പിണറായി പറഞ്ഞു. സഖാക്കള്‍ പരസ്യ പ്രസ്‌താവന നടത്തിയാല്‍ അത്‌ ശത്രുക്കള്‍ പാര്‍ട്ടിക്കെതിരെ വലിയ രീതിയില്‍ ഉപയോഗിക്കും. പിണറായി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

ടിപി ചന്ദ്രശേഖരന്റെ കൊലക്കേസില്‍ സിപിഎം പ്രതിരോധത്തില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ആണ്‌ എംഎം മണി വിവാദപരമായ പ്രസംഗം നടത്തി പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്‌.

പാര്‍ട്ടിക്ക്‌ പ്രതിയോഗികളെ കൈകാര്യം ചെയ്‌തും വകവരുത്തിയും ശീലമുണ്ടെന്നാണ്‌ മണി തൊടുപുഴയില്‍ പ്രസംഗിച്ചത്‌. ടിപി വധത്തില്‍ പാര്‍ട്ടിക്ക്‌ പങ്കില്ല. കൊലപാതകം നടത്തിയാല്‍ അത്‌ തുറന്നു പറയാനുള്ള ആര്‍ജ്ജവം പാര്‍ട്ടിക്കുണ്ട്‌. എന്നാണ്‌ മണി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+