കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയ്ക്ക് വനവാസം വിധിക്കും?

  • By Nisha Bose
Google Oneindia Malayalam News

MM mani
ദില്ലി: വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയാണ് മണി നടത്തിയിരിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സിതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

കൊലപാതക രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടി സ്വീകരിച്ച ശക്തമായ നിലപാടിന് കടക വിരുദ്ധമായ പ്രസ്താവനയാണ് മണിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. മണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന ഘടകമാണ്. അതുകൊണ്ടു തന്നെ സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. മണിയ്‌ക്കെതിരെ നടക്കുന്ന അന്വേഷണത്തോട് പാര്‍ട്ടി പൂര്‍ണ്ണമായും സഹകരിക്കുമെന്നും യെച്ചൂരി അറിയിച്ചു.

പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്്. തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശങ്ങളുണ്ടായത്.

ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. കൊലപാതകം നടത്തിയാല്‍ അത് തുറന്നു പറയാനുളള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിന്റെ കൊലപാതകം ഇതിനുദാഹരണമാണ്.

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. മൂന്ന് പേരെ വെടിവച്ചും കുത്തിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു.

വിവാദ പ്രസംഗത്തില്‍ മണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു

English summary
A day after a CPM leader in Kerala said that the party has a history of murdering its political rivals and would continue to do so, CPM leadership to “clarify” and “take action where needed”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X