Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയ്ക്കും സിപിഎമ്മിനുമെതിരെ മോഡി

Narendra Modi
ദില്ലി: രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വെളിപ്പെടുത്തലിനെതിരേ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും രംഗത്ത്. വെടിവച്ചും തല്ലിയും കുത്തിയും രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കിെയന്നു സി.പി.എം. നേതാവ് പരസ്യമായി പ്രസംഗിച്ചിട്ടും നടപടിയെടുക്കാത്ത കേന്ദ്രസര്‍ക്കാരിനെയും മോഡി വിമര്‍ശിച്ചു.

തീവ്രവാദികളുടെയും മാവോവാദികളെയും രീതിയിലാണു സി.പി.എം. നേതാവ് സംസാരിക്കുന്നതെന്നു മണിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചു മോഡി പറഞ്ഞു. ജനാധിപത്യത്തിന് അപകടമാണിത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ എന്തു ചെയ്യുകയാണെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം രാഷ്ട്രീയപ്രവര്‍ത്തനത്തിനെതിരേ ശബ്ദമുയര്‍ത്തണം. കേന്ദ്രസര്‍ക്കാര്‍ ഉറങ്ങുകയാണ്. കേരളസര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണെടുത്തതെന്നും മോഡി ചോദിച്ചു.

250 ആര്‍.എസ്.എസ് പ്രവര്‍ത്തകരെയാണ് കേരളത്തിലെ സി.പി.എം കൊലപ്പെടുത്തിയത്. നമ്മുടെ പ്രവര്‍ത്തകര്‍ അവിടെ ജീവന്‍നല്‍കുമ്പോള്‍ നാം അതിനെതിരെ ശബ്ദമുയര്‍ത്തണം. കേരളത്തിലൊരിക്കലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പില്‍ ജയിക്കാനായിട്ടില്ലെന്നും മോഡി ഓര്‍മിപ്പിച്ചു

അതേസമയം, മണിയുടെ വിവാദപ്രസംഗത്തിനെതിരേ പ്രതികരിച്ച നരേന്ദ്രമോഡിക്കു മറുപടിയില്ലെന്നു സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എസ്‌രാമചന്ദ്രന്‍പിള്ള. മോഡി മറുപടി അര്‍ഹിക്കുന്നില്ല. മണി പറഞ്ഞതു പാര്‍ട്ടി ലൈന്‍ അല്ല. അക്കാര്യം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട് എസ്.ആര്‍.പി. ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+