കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘടകകക്ഷികള്‍ മാറിചിന്തിക്കണ്ട സമയമായി:തങ്കച്ചന്‍

  • By Nisha Bose
Google Oneindia Malayalam News

PP Thankachan
തിരുവനന്തപുരം: ഇടതുമുന്നണിയില്‍ തുടരണമോയെന്ന് ഘടകകക്ഷികള്‍ ചിന്തിക്കേണ്ട സമയമായെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന ഘടകകക്ഷികള്‍ അത് ഒരു കലയാക്കി മാറ്റിയ സിപിഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യുഡിഎഫ് കണ്‍വീനര്‍.

കൊലപാതകരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും.

കൊന്നത് ഞങ്ങളാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി മണി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മണി ഒഴികെയുള്ള 'ഞങ്ങള്‍' ആരാണെന്ന് വെളിപ്പെടുത്തണം. ഞങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിച്ചത് അന്നത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയാണോ ഇടുക്കി ജില്ലാ നേതൃത്വത്തെയാണോ എന്ന് വ്യക്തമാക്കാന്‍ മണി ബാധ്യസ്ഥനാണെന്നും തങ്കച്ചന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്്. തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശങ്ങളുണ്ടായത്.

ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. കൊലപാതകം നടത്തിയാല്‍ അത് തുറന്നു പറയാനുളള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിന്റെ കൊലപാതകം ഇതിനുദാഹരണമാണ്.

ശാന്തന്‍പാറയില്‍ പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. മൂന്ന് പേരെ വെടിവച്ചും കുത്തിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു.

വിവാദ പ്രസംഗത്തില്‍ മണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു

English summary
UDF convener P P Thankachan said that MM Mani should explain whoelse involved in the murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X