കൊടി സുനിയ്ക്കായി മിന്നല്‍ റെയ്ഡ്

ഇരുവരും ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള സ്ഥലങ്ങളെ പറ്റി ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നല്‍ പരിശോധന. പാര്‍ട്ടി ഗ്രാമങ്ങളില്‍ പരിശോധനയ്ക്കായി എത്തിയാല്‍ പ്രവര്‍ത്തകര്‍ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുമെന്ന് വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധനയ്ക്ക് യാതൊരു വിധ തടസ്സവുമുണ്ടായില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതിനിടെ കൊടി സുനിയ്ക്കായി കര്‍ണാടകയിലും ടികെ രജീഷിനായി മുംബൈയിലും പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. കേസിലെ മറ്റൊരു പ്രതിയെന്ന് സംശയിക്കപ്പെടുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം കുഞ്ഞനന്തന്‍ വിദേശത്തേക്കു കടന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
കുഞ്ഞനന്തന്റെ ബന്ധുക്കളും പ്രദേശവാസികളും അടക്കം ഒട്ടേറെ പേര്‍ വിദേശത്തുള്ളതിനാല്‍ ഇയാള്‍ ഏതു രാജ്യത്തേയ്ക്കാണ് പോയത് എന്ന കാര്യം വ്യക്തമല്ല. പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരെല്ലാം ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.












Click it and Unblock the Notifications