ടിപി വധം: പിന്നില്‍ വ്യവസായിയെന്ന് പ്രതി

കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഈ വ്യവസായിയെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹര്‍ജിയില്‍ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
അഴിയൂരിലെ ഒരു കുടിവെള്ള ബോട്ടിലിങ് പ്ലാന്റുമായി ബന്ധപ്പെട്ടാണ് ഈ വ്യവസായിയും ചന്ദ്രശേഖരനും തമ്മില്‍ തെറ്റിയത്. കുടിവെള്ള ബോട്ടിലിങ് പ്ലാന്റിനെതിരെ ചന്ദ്രശേഖരന്‍ ജനങ്ങളെ അണിനിരത്തി സമരം നയിച്ചു.
സമരം മൂലം ലക്ഷങ്ങള്‍ മുടക്കിയ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതു മൂലം ഉണ്ടായ വൈരാഗ്യമാവാം ഇത്തരമൊരു കൊലപാതകത്തിലേയ്ക്ക് നയിച്ചത്. ഇപ്പോള്‍ അന്വേഷണ സംഘം കോണ്‍ഗ്രസിന്റെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും അശോകന്‍ പറഞ്ഞു.












Click it and Unblock the Notifications