Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങള്‍ക്കെതിരെ സിപിഎം ഹൈക്കോടതിയിലേക്ക്

CPM
വടകര: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണം സംബന്ധിച്ചു പൊലീസിനും മാധ്യമങ്ങള്‍ക്കുമെതിരേ സിപിഎം ഹൈക്കോടതിയിലേക്ക്. ഞായറാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനം. ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണനാണു ഹര്‍ജി സമര്‍പ്പിക്കുക.പാര്‍ട്ടിക്കു വേണ്ടി പ്രമുഖ അഭിഭാഷകന്‍ പി.വി. കുഞ്ഞിക്കൃഷ്ണന്‍ കോടതിയില്‍ ഹാജരാകും.

മൊഴികള്‍ പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യമാണെന്ന് 2010 ഡിസംബര്‍ 22 ലെ കോടതി വിധി പരാമര്‍ശിച്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. അറസ്റ്റിലാകുന്നവരുടെ മൊഴികള്‍ പുറത്തുവിടരുതെന്നും കോടതിയില്‍ മാത്രമേ ഇവ സമര്‍പ്പിക്കാവൂ എന്നുമാണ് ഈ വിധിയില്‍ പറയുന്നത്. കേസില്‍ അറസ്റ്റിലായ പാര്‍ട്ടി നേതാക്കളുടേതെന്ന് പറഞ്ഞ് പുറത്തുവരുന്ന മൊഴികള്‍ പാര്‍ട്ടിക്ക് മാനഹാനിയുണ്ടാക്കുന്നുവെന്നും പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ക്ക് ഇടാക്കുന്നുവെന്നുമാണ് സിപിഎം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുക.

സിപിഎമ്മിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള മാധ്യമ വാര്‍ത്തകള്‍ പുറത്തുവരുന്നതായി ജില്ലാ കമ്മിറ്റിയോഗം വിലയിരുത്തി. ജനങ്ങളുടെ മുന്‍പില്‍ പാര്‍ട്ടിയെ താറടിച്ചു കാണിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത് അണികളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നു. ചന്ദ്രശേഖരനെ വധിച്ചതു സിപിഎം ആണെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായി. ഈ സാഹചര്യത്തിലാണു ഹൈക്കോടതിയെ സമീപിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്.

അതിനിടെ ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ വരുന്ന വാര്‍ത്തകള്‍ കുടുംബത്തിന് മാനഹാനിയുണ്ടാക്കുന്നുവെന്ന് കാണിച്ച് സി.എച്ച്. അശോകന്റെയും മറ്റുള്ളവരുടെയും ബന്ധുക്കളും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. അശോകന് ഗുരുതരമായ രോഗങ്ങള്‍ ഉണ്ടെന്നും വേണ്ട വിധത്തിലുള്ള ചികിത്സ നല്‍കാന്‍ അന്വേഷണ സംഘം തയാറാകുന്നില്ലെന്നും അശോകന്റെ കുടുംബം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+