വിപണിയില്‍ തണുത്ത പ്രതികരണം

മാര്‍ച്ച് ക്വാര്‍ട്ടറിലെ ജിഡിപി ഡാറ്റകളും ഉടന്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. ഐടി സ്‌റ്റോക്കുകളില്‍ നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കാന്‍ തുടങ്ങിയതാണ് വിപണിയെ ചെറിയ തോതിലെങ്കിലും പിടിച്ചുനിര്‍ത്തിയത്.
എച്ച്ഡിഐഎല്‍, പാന്റലൂണ്‍ റീട്ടെയില്‍, ഗ്ലാക്‌സോ സ്മിത്‌ക്ലൈന്‍, ഗുജറാത്ത് മിനറല്‍ ഡെവലപ്പേഴ്‌സ്, ലാന്‍കോ ഇന്‍ഫ്രാടെക് ഓഹരികള്‍ മൂന്നു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. മരുന്നു കമ്പനികള്‍ക്ക് ഏറെ പ്രതികൂലമായ ദിവസമായിരുന്നു.
അരബിന്ദോ ഫാര്‍മ 5.64 ശതമാനവും ഇപ്ക ലാബറട്ടറീസ് 3.87 ശതമാനവും പിരമല്‍ ഹെല്‍ത്ത് കെയര്‍ 2.69 ശതമാനവും താഴേക്കിറങ്ങി. വോള്‍ട്ടാസ് ലിമിറ്റഡ്, ശ്രീ സിമന്റ് ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നില്ല.












Click it and Unblock the Notifications