പിതൃപരിശോധന തിവാരി രക്തസാംപിള്‍ നല്‍കി

ഡെറാഡൂണിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ഡോക്ടറും ജഡ്ജിയുമുള്‍പ്പെട്ട സംഘം 86 കാരനായ തിവാരിയുടെ രക്തം ശേഖരിച്ചത്.
തന്റെ പിതാവ് എന്‍.ഡി. തിവാരിയാണെന്ന് അവകാശപ്പെട്ട് രോഹിത് ശേഖര്‍ എന്ന മുപ്പത്തിരണ്ടുകാരന്‍ 2008 ലാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഹൈക്കോടതി ഡിഎന്‍എ പരിശോധനയ്ക്ക് ഹാജരാകാന്‍ അദ്ദേഹം തയാറായില്ല. തുടര്‍ന്ന് രോഹിത് ശേഖര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ പരിശോധനക്ക് താന്‍ തയ്യാറല്ലെന്നായിരുന്നു തിവാരിയുടെ നിലപാട്. ഇത് തന്റെ സ്വകാര്യതയെ ഹനിക്കലാണെന്നും അദ്ദേഹം വാദിച്ചു. ഇത് സംബന്ധിച്ച നിരവധി കോടതി നടപടികള്‍ക്ക് ശേഷം തിവാരി നിര്‍ബന്ധമായും രക്തം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.
തിവാരിക്കെതിരെ കേസ് നല്‍കിയ രോഹിത് ശേഖറും അമ്മ ഉജ്ജ്വല ശര്‍മ്മയും ശനിയാഴ്ച രക്തസാമ്പിള്‍ നല്‍കിയിരുന്നു. രക്തസാമ്പിളുകള്‍ നല്‍കുന്നതിനെതിരെ തിവാരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ചിരുന്നില്ല.












Click it and Unblock the Notifications