Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധത്തിന് പിന്നില്‍ വെറുക്കപ്പെട്ട വ്യവസായി

PC George,
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ വെറുക്കപ്പെട്ടവനെന്ന് വിഎസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ച വ്യവസായിക്ക് പങ്കുണ്ടെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്.

കൊലപാതകത്തിന് പിന്നില്‍ സിപിഎം നേതാക്കളാണ്. കണ്ണൂരിലെ മൂന്ന് ജയരാജന്‍മാരേയും കൊടിയേരി ബാലകൃഷ്ണനേയും പിണറായി വിജയനേയും നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഭരണപക്ഷ ചീഫ് വിപ്പ്.

സിപിഎം കൊലപാതകം നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിലൂടെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി ലക്ഷ്യമിട്ടത് വിഎസ് അച്യുതാനന്ദനെയാണെന്ന് ജോര്‍ജ് മുന്‍പ് പറഞ്ഞിരുന്നു. വിഎസിനെ കുടുക്കുകയാണ് മണിയുടെ ലക്ഷ്യം.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കണ്ണൂര്‍ ലോബിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മണിയുടെ വെളിപ്പെടുത്തല്‍.. ഞങ്ങള്‍ കൊല നടത്തിയെന്ന് മാണി പറയുമ്പോള്‍ ആ ഞങ്ങളില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്‌ടോ എന്ന് വിഎസ് വ്യക്തമാക്കണം. ഞങ്ങള്‍ ആരൊക്കെയാണെന്ന് മണിയും വെളിപ്പെടുത്താന്‍ മണിയും തയ്യാറാകണമെന്നും പിസി ജോര്‍ജ് പറഞ്ഞു.

പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്. തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശങ്ങളുണ്ടായത്.

വിവാദ പ്രസംഗത്തില്‍ മണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+