മണിയ്‌ക്കെതിരേ നടപടി: പിബി

പ്രസ്താവന ദേശീയതലത്തില്‍ തന്നെ സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കിയ സാഹചര്യത്തിലാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അടുത്ത മാസം ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇതു സംബന്ധിച്ച് തീരുമാനമെടുത്തേക്കും. ഈ യോഗത്തില്‍ എസ് ആര്‍ പിയും പ്രകാശ് കാരാട്ടും പങ്കെടുക്കാന്‍ സാധ്യതയുണ്ട്.
പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്നും പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കിയാണ് വകവരുത്തിയത്. വെടിവെച്ചും കുത്തിയും അടിച്ചും മൂന്നു പേരെ കൊന്നിട്ടുണ്ടെന്നും എംഎം മണി വിവാദ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനയാണ് മണി നടത്തിയിരിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സിതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം എം.എം. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആറു കൊലപാതക ക്കേസുകളുടെ പുനരന്വേഷണം തുടങ്ങി. ഒരു ബിജെപി പ്രവര്‍ത്തകനും അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്












Click it and Unblock the Notifications