സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

കൊലപാതകത്തിനു പിന്നില്‍ സിപിഎം നേതൃത്വമാണെന്നു വരുത്തിത്തീര്‍ക്കുകയാണു ലക്ഷ്യം. ഒഞ്ചിയം ഏരിയ സെക്രട്ടറി സിഎച്ച് അശോകനെ അറസ്റ്റ് ചെയ്‌തത് ഈ നീക്കത്തിന്റെ ഭാഗമാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാമെങ്കില്‍ രാഷ്ട്രീയ നേട്ടത്തിന് സംസ്ഥാന നേതൃ നിരയിലുള്ള ആരെയും കുടുക്കാനുള്ള സാധ്യതയുണ്ട്. മാധ്യമ വാര്‍ത്തകളെ സാധൂകരിക്കുന്ന രീതിയിലാണു പൊലീസിന്റേത്. തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ വീണ്ടും അറസ്റ്റുണ്ടായേക്കാം.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ താന്‍ ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണ്. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ നല്‍കിയ വിവരം ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ശാസ്‌ത്രീയ രീതിയിലാകും ചോദ്യംചെയ്യലെന്ന് ഉന്നതോദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയും അവകാശപ്പെടുമ്പോള്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രേരിതമായാണു പ്രവര്‍ത്തിക്കുന്നത്. പൊലീസ് പീഡനങ്ങള്‍ക്കൊടുവില്‍ പലരും അവശരായി. സിപിഎം പരാതിപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടിപി വധവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വ്യവസായിക്കും ക്വട്ടേഷന്‍ സംഘത്തിലെ പ്രമുഖനും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നും എളമരം കരീം ആവശ്യപ്പെട്ടു. മുല്ലപ്പള്ളിയുടെ സ്വന്തക്കാരായ പൊലീസുകാരാണ് അന്വേഷണം വഴി തെറ്റിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications