മാലിന്യം നല്‍കി പണം നേടാന്‍ പദ്ധതി

കേരളത്തിലെ മാലിന്യ പ്രശ്‌നത്തിന് തനതായ ഒരു പരിഹാരമാര്‍ഗം കണ്ടെത്തണം. പുതിയ പദ്ധതി അനുസരിച്ച് വീടുകളില്‍ നിന്ന് മാലിന്യം സംരംഭകര്‍ നേരിട്ട് ശേഖരിക്കുകയും നിശ്ചിത അളവ് മാലിന്യത്തിന് വീട്ടുകാര്‍ക്ക് അങ്ങോട്ട് പണം നല്‍കുകയും ചെയ്യും.
മാലിന്യം ശേഖരിക്കാനായി കുടുംബശ്രീ പോലുള്ള ഏജന്‍സികളുടെ സഹായം തേടും. ആദ്യഘട്ടത്തില്‍ പദ്ധതി ഏതെങ്കിലും മുനിസിപ്പാലിറ്റിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയാവും ചെയ്യുകയെന്ന് പിട്രോഡ പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനത്തിനായി മുന്നോട്ടു വച്ച അഞ്ചു പദ്ധതികള്‍ക്ക് ദേശീയ ഇന്നവേഷന്‍ കൗണ്‍സിലിന്റെ സഹകരണം ലഭിക്കുമെന്ന് കൗണ്‍സിലിന്റെ ചെയര്‍മാന്‍ കൂടിയായ പിട്രോഡ അറിയിച്ചു.സംസ്ഥാനപുരോഗതിക്കായി അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ട പത്ത് പദ്ധതികള്‍ കഴിഞ്ഞ ജനവരിയില്‍ പിട്രോഡ ഉള്‍പ്പെടുന്ന സംഘം മുന്നോട്ടു വച്ചിരുന്നു.
പിന്നീട് വിശദമായ പഠനങ്ങള്‍ക്ക് ശേഷമാണ് ഇവയില്‍ അഞ്ചെണ്ണത്തിന് ഇന്നവേഷണ്‍ കൗണ്‍സിലിന്റെയും പിട്രോഡയുടേയും നേരിട്ടുള്ള സഹകരണം നല്‍കാന്‍ ധാരണയായത്.
സ്വകാര്യ പങ്കാളിത്തം ലഭിക്കത്തക്കവിധമാവും ഈ പദ്ധതികള്‍ അണിയിച്ചൊരുക്കുക. ഇതെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മന്ത്രിസഭ ആഗസ്തില്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications