വിവാദപ്രസംഗം: പ്രത്യേക അന്വേണസംഘം രൂപീകരിച്ചു

മണി പരാമര്‍ശിച്ച പട്ടികയിലെ 13 പേരില്‍ മൂന്നു കൊലപാതക കേസുകളുടെ പുനരന്വേഷണമാണു പ്രത്യേക സംഘം ആദ്യം അന്വേഷിക്കുന്നത്. പട്ടികയിലുളള പതിമൂന്നു പേരുകാര്‍ ആരൊക്കെ അവര്‍ ഇപ്പോള്‍ എവിടെയാണ്, അവര്‍ക്കെതിരെ എന്തെങ്കിലും ആക്രമണം നടന്നിട്ടുണേ്ടാ എന്നീ വിവരങ്ങളും അന്വേഷിക്കും. മണിയെ ഉടന്‍ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
ഇടുക്കിയിലെ ബാലു വധക്കേസ് പുനരന്വേഷിക്കുന്നതിനായി പോലീസ് ഇന്നലെ പീരുമേട് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കൂടാതെ മണിയുടെ പ്രസംഗത്തില്‍ പ്രതിപാദിച്ച പതിമൂന്നു പേരുടെ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കാന്‍ തൊടുപുഴ പോലീസിന് നിര്‍ദേശം കൊടുത്തതിനെ തുടര്‍ന്ന് അവര്‍ ശേഖരിച്ച വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും.
അതിനിടെ എം.എം. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആറു കൊലപാതക ക്കേസുകളുടെ പുനരന്വേഷണം തുടങ്ങി. ഒരു ബിജെപി പ്രവര്‍ത്തകനും അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications