മണിയുടെ പരാമര്‍ശം വിഎസിനെ കുടുക്കാന്‍: ജോര്‍ജ്

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കണ്ണൂര്‍ ലോബിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മണിയുടെ വെളിപ്പെടുത്തല്‍.. ഞങ്ങള്‍ കൊല നടത്തിയെന്ന് മാണി പറയുമ്പോള്‍ ആ ഞങ്ങളില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്‌ടോ എന്ന് വിഎസ് വ്യക്തമാക്കണം. ഞങ്ങള്‍ ആരൊക്കെയാണെന്ന് മണിയും വെളിപ്പെടുത്താന്‍ മണിയും തയ്യാറാകണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന മണിയുടെ പരാമര്‍ശമാണ് വിവാദമായത്്. തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ ഭാഗത്തു നിന്ന് വിവാദ പരാമര്‍ശങ്ങളുണ്ടായത്.
ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. കൊലപാതകം നടത്തിയാല്‍ അത് തുറന്നു പറയാനുളള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിന്റെ കൊലപാതകം ഇതിനുദാഹരണമാണ്.
ശാന്തന്‍പാറയില്‍ പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. മൂന്ന് പേരെ വെടിവച്ചും കുത്തിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു.
വിവാദ പ്രസംഗത്തില്‍ മണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു












Click it and Unblock the Notifications