കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ഡാമിനായി കേസുമായി മുന്നോട്ടു പോകും

  • By Shabnam Aarif
Google Oneindia Malayalam News

PJ Joseph
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കുന്നതിനാവശ്യമായ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്നും ഇതിനായി സുപ്രീം കോടതിയെ സമീപിക്കും എന്നും ജലവിഭവ മന്ത്രി പിജെ ജോസഫ്‌ അറിയിച്ചു.

നിലവിലെ അണക്കെട്ട്‌ ഒട്ടും സുരക്ഷിതം അല്ല എന്ന്‌ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിക്കും എന്നാണ്‌ തന്റെ പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ തെറ്റാണ്‌ എന്ന്‌ തെളിയിക്കുന്ന നിരവധി രേഖകള്‍ ഉണ്ട്‌. ജൂലൈ 23ന്‌ മുമ്പ്‌ ഇവയെല്ലാം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും.

നിലവിലുള്ള അണക്കെട്ട്‌ സുരക്ഷിതമല്ല എന്ന്‌ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതാണ്‌ എന്ന്‌ പറഞ്ഞ ജോസഫ്‌ ഉന്നതാധികാര സമിതി അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ പഠനം മാത്രമാണ്‌ പരിഗണിച്ചത്‌ എന്ന്‌ ആരോപിച്ചു.

നവാന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ രണ്ട്‌ വര്‍ഷം കൊണ്ട്‌ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാം എന്ന്‌ വിദഗ്‌ധ ഉപദേശം ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ പുതിയ അണക്കെട്ടിനു വേണ്ടിയുള്ള കേസുമായി മുന്നോട്ടു പോകാനാണ്‌ തീരുമാനം എന്ന്‌ മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച്‌ കേരളവും തമിഴ്‌നാടും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്‌ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ എതിരായിരുന്നു. അണക്കെട്ട്‌ സുരക്ഷിതമാണെന്നും പുതിയ അണക്കെട്ടിന്റെ ആവശ്യം ഇല്ല എന്നുമായിരുന്നു സമിതി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായിരുന്ന ജസ്റ്റിസ്‌ കെടി തോമസിനെതിരെ പിജെ ജോസഫ്‌ പരസ്യമായി രംഗത്ത്‌ വന്നത്‌ വിവാദമായിരുന്നു.

English summary
Minister PJ Joseph declares that the ministry will go ahead with the decision to build new dam in Mullaperiyar and will approach Supreme Court for the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X