കടല്‍കൊല:ഇറ്റലിയുടെ ഹര്‍ജി കോടതി തള്ളി

പ്രതികളായ രണ്ട് ഇറ്റാലിയന്‍ നാവികരും കോണ്‍സുലേറ്റും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കൊല്ലം സിജെഎം കോടതിയിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഇവര്‍ ഹര്‍ജി നല്‍കിയത്.
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്ത് നടന്ന സംഭവത്തില്‍ കേസെടുക്കാന്‍ ഇന്ത്യയ്‌ക്ക് അവകാശമില്ല എന്നായിരുന്നു ഇറ്റലിയുടെ വാദം. എന്നാല്‍ കേസെടുത്തത് നിയമപ്രകാരം തന്നെയാണ് എന്നും പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാറിന് അവകാശമുണ്ട് എന്നും ജസ്റ്റിസ് പിഎസ് ഗോപീനാഥന്‍ വ്യക്തമാക്കി.
വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളോട് കോടതി ചെലവിനായി പതിനായിരം രൂപ കെട്ടി വെക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയ ശേഷം അത് പിന്‍വലിച്ചതിനാലാണ് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളോട് പണം കെട്ടി വെക്കാന്‍ കോടതി ആവശ്യപ്പെട്ടത്.












Click it and Unblock the Notifications