കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടിയന്റവിവിട നസീറിന്റെ കൂട്ടാളികള്‍ പിടിയില്‍

  • By Shabnam Aarif
Google Oneindia Malayalam News

Arrest
കൊച്ചി: കോഴിക്കോട്‌ ഇരട്ട സ്‌ഫോടന കേസില്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട തടിയന്റവിട നസീറിന്റെ കൂട്ടാളികളായ കവര്‍ച്ചാ സംഘം ക്രൈം ബ്രാഞ്ചിന്റെ പിടിയില്‍. കെപി ഷബീര്‍, പൂക്കാട്ടുപടിക്കാരനായ ബോംബ്‌ ഇസ്‌മയില്‍ എന്നിവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

പത്ത്‌ വര്‍ഷം മുമ്പ്‌ ജ്വല്ലറി ഉടമയില്‍ നിന്നും രണ്ടര കിലോ സ്വര്‍ണം കവര്‍ച്ച ചെയ്‌തതിനാണ്‌ ഇപ്പോള്‍ ഇരുവരെയും അറസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ഈ കവര്‍ച്ചയുടെ ആസൂത്രകന്‍ തടിയന്റവിട നസീര്‍ ആണെന്നും, ഭീകര പ്രവര്‍ത്തനത്തിന്‌ പണം സമാഹരിക്കാനായിരുന്നു കവര്‍ച്ച എന്നുമാണ്‌ ക്രൈബ്രാഞ്ച്‌ അറിയിച്ചിരിക്കുന്നത്‌.

കാച്ചപ്പിള്ളിയിലാണ്‌ പത്ത്‌ വര്‍ഷം മുമ്പ്‌ ഈ അറസ്റ്റിനാസ്‌പദമായ സംഭവം നടന്നത്‌. ജ്വല്ലറി ഉടമയെയും രണ്ട്‌ മക്കളെയും നടു റോഡില്‍ വെട്ടി വീഴ്‌ത്തിയാണ്‌ ഇവര്‍ കവര്‍ച്ച നടത്തിയത്‌. കെപി ഷബീറിനെ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും ഇസ്‌മയിലിനെ എറണാകുളത്ത്‌ നിന്നും ആണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ചോദ്യം ചെയ്യലിനിടെയാണ്‌ തടിയന്റവിട നസീറുമായുള്ള ബന്ധം ഇവര്‍ വെളിപ്പെടുത്തിയത്‌.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പണം കണ്ടെത്താനാണ്‌ മോഷണം നടത്തിയത്‌ എന്നും തടിയന്റവിട നസീര്‍ ആണ്‌ മോഷണം ആസൂത്രണം ചെയ്‌തത്‌ എന്നും ഇവര്‍ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌.

English summary
Two convicts of a jewellery robbery are under Crime Branch's custody. Reportedly they are friends of Thadiyandavide Naseer, who is under going life long imprisonment in the Kozhikode blast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X