സിപിഎം ജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കും: ആന്റണി

നെയ്യാറ്റിന്‍കരയിലെ പൊഴിയൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍.ശെല്‍വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി. തന്റെ പ്രസംഗത്തില്‍ അധികവും സിപിഎമ്മിനെ കടന്നാക്രമിക്കുകയെന്ന നിലപാടാണ് ആന്റണി സ്വീകരിച്ചത്.
കൊലപാതക രാഷ്ട്രീയത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് മനസ് മടുത്തിരിക്കുകയാണ്. ചന്ദ്രശേഖരന്റെ കൊല കേരളത്തിലെ അവസാന രാഷ്ട്രീയ കൊലപാതകമാകണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ മാത്രമേ കൊലപാതക രാഷ്ട്രീയത്തിലൂടെ കഴിഞ്ഞിട്ടുള്ളൂ. തെറ്റുതിരുത്താന്‍ സിപിഎം തയ്യാറാകണം. അല്ലെങ്കില്‍ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അതിനുള്ള ഉത്തരവാദിത്തം ജനങ്ങള്‍ക്കുണ്ടെന്നും ആന്റണി പറഞ്ഞു.
സ്റ്റാലിനിസം നടപ്പാക്കണമെന്ന് ആഗ്രഹമുള്ള നേതാക്കള്‍ പലരും ഇപ്പോഴും സി.പി.ഐ.എമ്മിലുണ്ട്. എല്ലാക്കാലത്തും അണികള്‍ കൂടെയുണ്ടാകുമെന്ന് നേതാക്കന്മാര്‍ ധരിക്കരുതെന്നും ആന്റണി പറഞ്ഞു.
കേരള സര്‍ക്കാരിന് താന്‍ നൂറില്‍ നൂറു മാര്‍ക്കും നല്‍കുകയാണ്. പാവങ്ങള്‍ക്ക് ഒരു രൂപയ്ക്ക് ഒരു കിലോ അരി നല്‍കിയ സര്‍ക്കാരിന്റെ പദ്ധതിയാണ് തന്നെ ഏറ്റവും ആകര്‍ഷിച്ചത്. കാരുണ്യ പദ്ധതിയും സര്‍ക്കാരിന്റെ മതിപ്പ് വര്‍ധിപ്പിച്ചു. സ്വപ്‌നം കാണുകമാത്രമല്ല, അത് നടപ്പാക്കുക കൂടി ചെയ്യുന്ന സര്‍ക്കാരാണിത്. വികസന പദ്ധതികള്‍ക്കൊപ്പം ക്ഷേമ പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications