ജഗന്റെ കഷ്ടകാലത്തിന് കാരണം നടി റോജ

പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം നടി റോജ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണു പ്രശ്‌നകാരണമെന്ന് അവരുടെ വിശ്വാസം. റോജ എവിടെയുണ്ടോ അവിടെ കഷ്ടകാലവുമുണ്ടെന്നാണു ഗംഗ ഭവാനി പക്ഷം ചൂണ്ടിക്കാണിയ്ക്കുന്നു. ഇതിനായി ഉദാഹരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
1990കളുടെ മധ്യത്തില്‍ തുടങ്ങി ചന്ദ്ര ബാബു നായിഡു ആന്ധ്ര രാഷ്ട്രീയം നിയന്ത്രിക്കുമ്പോഴാണു റോജ തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തുന്നത്. 2004ല്‍ ആദ്യമായി അവര്‍ നിയമസഭയിലേക്കു മത്സരിച്ചു. അതോടെ, തെലുങ്കുദേശം അധികാരത്തിനു പുറത്ത്.
2009ലും റോജ തെലുങ്കു ദേശത്തിനൊപ്പം. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തി. ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയെ കണ്ട്, റോജ കോണ്‍ഗ്രസ് അംഗത്വമെടുത്തു. ഒരാഴ്ച തികയും മുന്‍പേ വൈഎസ്ആര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇപ്പോള്‍ റോജ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡി ജയിലുമായെന്ന് ഗംഗ പറയുന്നു.












Click it and Unblock the Notifications