വെല്ലൂരില്‍ മാനത്തു നിന്നും നോട്ടുകള്‍ പൊഴിഞ്ഞു

നൂറ് രൂപ നോട്ടുകള്‍ക്ക് പുറമേ അമ്പത്, ഇരുപത്, പത്ത് രൂപ നോട്ടുകളും റോഡില്‍ വീണു. നോട്ടുകള്‍ സ്വന്തമാക്കാനുള്ള ശ്രമത്തിനിടെ റോഡില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി.
സ്ത്രീകളും കുട്ടികളുമടക്കം ഒരു വന്‍ സംഘം തന്നെ നോട്ടുകള്‍ പിടിക്കാന്‍ മത്സരിച്ച് രംഗത്തുണ്ടായിരുന്നു.
ഇതിനിടെ ആരോ പൊലീസിനെ ഫോണ്‍ ചെയ്ത് വിവരമറിയിച്ചു. ഉടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും വെറും 8,900 രൂപ മാത്രമാണ് പിടിച്ചെടുക്കാനായത്. പിടിച്ചെടുത്തവ കള്ളനോട്ടുകളല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ നോട്ടുകള്‍ എവിടെ നിന്നാണ് വന്നതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. സംഭവത്തെ തുടര്‍ന്ന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications