കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണി: അന്വേഷണം സിപിഎം എംഎല്‍എയിലേയ്ക്കും

  • By Nisha Bose
Google Oneindia Malayalam News

CPM
ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ അന്വേഷണം ഒരു സിപിഎം എംഎല്‍എയിലേയ്ക്കും നീളുന്നതായി സൂചന. പുതിയ എഫ്‌ഐആര്‍ തയ്യാറാക്കി നടത്തുന്ന അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേയ്ക്ക് നീളുന്നതായും റിപ്പോര്‍ട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ കേസിന്റെ പ്രാഥമിക തെളിവെടുപ്പ് പൂര്‍ത്തിയാവുമെന്നാണ് അറിയുന്നത്. കേസുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച പ്രാഥമിക വിവരമനുസരിച്ചാണ് സിപിഎം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തേണ്ടി വരുമെന്ന് സൂചനയുണ്ടായിരിക്കുന്നത്. മുപ്പത് വര്‍ഷം പഴക്കമുള്ള കേസിന്റെ ഫയല്‍ പരിശോധിച്ച് കൂടുതല്‍ വിവരങ്ങള്‍ കണ്ടെടുത്താല്‍ മാത്രമേ അന്വേഷണത്തിന് വ്യക്തത ലഭിക്കൂ.

1982 നടന്ന സംഭവത്തില്‍ 13 പേരുടെ പട്ടികയാണ് സിപിഎം തയ്യാറാക്കിയിരുന്നത്. അതില്‍ മൂന്ന് പേരെ കൊന്നുവെന്നാണ് മണി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ എഫ്‌ഐആര്‍ തയ്യാറാക്കിയത്. കൊലപാതകത്തെ പറ്റി അക്കാലത്ത് ജില്ലാ, ഏരിയ കമ്മറ്റികളിലുണ്ടായിരുന്ന പല നേതാക്കള്‍ക്കും വിവരമുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ അനുമാനം.

എന്നാല്‍ ശക്തമായ തെളിവുകള്‍ ലഭിച്ച ശേഷം മാത്രം കേസില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ മതിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. അതുകൊണ്ടു തന്നെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുണ്ടാകുന്നത് വൈകിയേക്കും.

English summary
MM Mani's remarks may trap CPM MLA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X