മണിയുടെ അറസ്റ്റ് വൈകും

ഇന്ത്യന്‍ ശിക്ഷാനിയമം 302, 109, 118 വകുപ്പുകള്‍ പ്രകാരം കൊലപാതകം, ഗൂഢാലോചന, ഗൂഢാലോചനയെക്കുറിച്ച് അറിഞ്ഞിട്ടും രഹസ്യമാക്കിവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് മണിയുടെ പേരില്‍ കേസെടുത്തിട്ടുള്ളത്. തെളിവെടുപ്പിന്റെ പ്രാഥമിക ഘട്ടം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാവുമെന്നാണ് റിപ്പോര്‍ട്ട്്. ഇതിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാവും അറസ്റ്റ്.
ഏകദേശം 30 വര്‍ഷം പഴക്കമുള്ള കേസായതുകൊണ്ടു കേസ് ഫയല്‍ കണെ്ടത്തുക വിഷമകരമാണ്. ഫയലുകള്‍ കണെ്ടത്താനായി പൊലീസ് തിരക്കിട്ട നീക്കം നടത്തുന്നുണ്ട്. മണക്കാട്ടു നടന്ന പ്രസംഗത്തിന്റെ വെളിച്ചത്തില്‍ മാത്രം മണിയെ അറസ്റ്റ്‌ചെയ്താല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശമാണു പൊലീസിന് ലഭിച്ചിരിക്കുന്നത്.
തൊടുപുഴയില്‍നിന്നു കേസ് ഹൈറേഞ്ചിലേക്കു മാറ്റി പുതിയ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു മാത്രമേ പുനരന്വേഷണം സാധ്യമാവൂ. 1982ല്‍ നടന്ന സംഭവത്തില്‍ പാര്‍ട്ടി 13 പേരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ശേഷിക്കുന്നവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ഇപ്പോഴും വ്യക്തമല്ല.
ഇതിനിടെ കേസന്വേഷണത്തിനായി കോട്ടയം, ഇടുക്കി ജില്ലകളിലെ ആറു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍പ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications