• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വ്യവസായി പരാമര്‍ശം സിപിഎമ്മിന് പാരയാകും

കോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ വധത്തിനു പിറകില്‍ ഒരു വ്യവസായിയുടെ കുടിപ്പകയാണെന്ന രീതിയില്‍ സിപിഎം പ്രചാരണം നടത്തുന്നത് തിരിഞ്ഞുകൊത്താന്‍ സാധ്യത. ഒഞ്ചിയം സെക്രട്ടറി സിഎച്ച് അശോകന്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹരജിയിലാണ് ഇക്കാര്യം ആദ്യം സൂചിപ്പിച്ചത്. പിന്നീട് എളമരം കരീമിനെ പോലുള്ള നേതാക്കള്‍ അതേറ്റെടുക്കുകയും ചെയ്തു.

ഇത് രണ്ടു രീതിയില്‍ സിപിഎമ്മിനെ വെള്ളംകുടിപ്പിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഒന്ന് അഴിയൂര്‍ ഭാഗത്ത് ബിനാമി പേരുകളില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ വാങ്ങികൂട്ടിയ വെറുക്കപ്പെട്ട വ്യവസായിയെ കുറിച്ചുള്ള ഓര്‍മയാണ് ആദ്യം മുന്നില്‍ വരിക. പരിസര മലിനീകരണമുണ്ടാക്കാനിടയുള്ള ഈ പദ്ധതിക്കെതിരേ ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ സംഘടിക്കുമെന്നും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൂടുതല്‍ ജനപ്രിയമാകുമെന്നുമുള്ള ആശങ്കകളും സജീവമായിരുന്നു. അഴിയൂര്‍, ഏറാമല പഞ്ചായത്ത് ഭരണമാറ്റം പോലും ഈ പദ്ധതിയെ ചുറ്റിപ്പറ്റിയായിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തീര്‍ച്ചയായും പാര്‍ട്ടി ഔദ്യോഗിക കേന്ദ്രങ്ങളും വിവാദവ്യാവസായിയും തമ്മിലുള്ള കൂട്ടുകെട്ടിനെ കുറിച്ചുള്ള കഥകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്താനാണ് അശോകന്റെ പരാമര്‍ശം ഇടയാക്കിയിട്ടുള്ളത്.

കുടിവെള്ള ബോട്ട്‌ലിങ് പ്ലാന്റിനെതിരെയുള്ള സമരം പരിഗണിക്കുകയാണെങ്കിലും സിപിഎം കുടുങ്ങും. കാരണം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനിടയുള്ള ഐസ്പ്ലാന്റ് പദ്ധതിക്കെതിരേയുള്ള സമരത്തെ പിന്തുണച്ച് സിപിഎം ഒഴികെയുള്ള കക്ഷികളെല്ലാം തന്നെ രംഗത്തെത്തിയിരുന്നു. സോഷ്യലിസ്ര്‌റ് ജനത, സിപിഐ, മുസ്ലീം ലീഗ്, കോണ്‍ഗ്രസ്, ആര്‍എംപി, ബിജെപി, കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എം, ഐഎന്‍എല്‍ തുടങ്ങിയ കക്ഷികളെല്ലാം സമരത്തില്‍ പങ്കെടുത്തിരുന്നു. ചുരുക്കത്തില്‍ ഈ ജനകീയ സമരത്തില്‍ ടിപി ചന്ദ്രശേഖരന്‍ പലരില്‍ ഒരാള്‍ മാത്രമായിരുന്നു. അതും ഈ സമരത്തിന്റെ അവസാന ഘട്ടത്തില്‍ മാത്രം എത്തിയ ഒരാള്‍. അയാളോട് ഐസ് പ്ലാന്റ് ഉടമയ്ക്ക് ദേഷ്യം തോന്നേണ്ട ഒരു കാര്യവുമില്ല.

റവന്യു വകുപ്പ് കൈവശമുണ്ടായിരുന്ന സിപിഐ തന്നെയാണ് ഈ പദ്ധതിയെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. കുറച്ചുപേര്‍ക്ക് തൊഴില്‍ കിട്ടുമെന്ന മുടന്തന്‍ ന്യായം പറഞ്ഞ് ഐസ്പ്ലാന്റിന് അനുകൂലമായി നിരന്തരം വാര്‍ത്താസമ്മേളനങ്ങളും പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചത് സിപിഎമ്മായിരുന്നു. ഇപ്പോള്‍ അതേ ഉടമയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന സിഎച്ച് അശോകന്‍ പാര്‍ട്ടിയുടെ ജനവിരുദ്ധ നിലപാടിനെ ഓര്‍മപ്പെടുത്തുകയാണ് ചെയ്യുന്നത്.

English summary
Onchiyam area secretary CH Ashokan's revealed the connection of an industrialist behind the murder of TP Chandrasekharan. But as per the locals the industrialist had no enimity with TP Chandrasekharan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more