ടിപി വധം: വായപ്പടച്ചി റഫീഖ് കസ്റ്റഡിയില്‍

ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കൊലപാതക സംഘത്തിലെ പ്രധാനിയായിരുന്ന കൊടി സുനിക്കാണ് റഫീഖ് വാഹനം വാടകയ്ക്ക് എടുത്തു നല്‍കിയത്. കോടതിയില്‍ കീഴടങ്ങാനായിരുന്നു റഫീഖ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു.
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പിടികൂടാന്‍ പ്രത്യേകാന്വേഷണ സംഘവും കേരളത്തിലെ പൊലീസ് സംവിധാനവും 'പാര്‍ടി ഗ്രാമങ്ങള്‍ അരിച്ചുപെറുക്കുന്നതിനിടെ' റഫീഖ് വടകര കോടതിയില്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ അതീവരഹസ്യമായി എത്തിയ ഇയാള്‍ കോടതിപരിയുംവരെ അവിടെയുണ്ടായിരുന്നെങ്കിലും പൊലീസ് അറസ്റ്റുചെയ്തിരുന്നില്ല.
റഫീക്കിനെ ഇപ്പോള്‍ പൊലീസ് ചോദ്യംചെയ്തുവരികയാണ്. പ്രതിപ്പട്ടികയില്‍ ചേര്‍ക്കാത്തതിനാല്‍ റഫീക്കിന്റെ അറസ്റ്റ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ റഫീക്കിന് നേരിട്ട് പങ്കില്ല എന്നായിരുന്നു ഇതുവരെ പോലീസിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, ചില മുന്‍ കേസുകളുടെ അന്വേഷണത്തിലാണ് റഫീക്കിന്റെ പങ്കില്‍ പോലീസിന് സംശയം തോന്നിയത്.
ഈ കൊലപാതകങ്ങളില്‍ റഫീക്കും പങ്കാളിയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തത്.


Click it and Unblock the Notifications