കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസാഞ്ചെയെ സ്വീഡനിലേക്ക്‌ നാടു കടത്തും

  • By Shabnam Aarif
Google Oneindia Malayalam News

Julian Assange
ലണ്ടന്‍: വിക്കിലീക്‌സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയെ സ്വീഡനിലേക്ക്‌ നാടു കടത്താന്‍ ബ്രിട്ടന്‍ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ നാടു കടത്തണമെന്ന കീഴ്‌ക്കോടതിയുടെ ഉത്തരവ്‌ റദ്ദാക്കണം എന്നാവശ്യപ്പെട്ട്‌ അസാഞ്ചെ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്‌.

2010ന്റെ മധ്യത്തില്‍ രണ്ട്‌ സ്വീഡിഷ്‌ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ്‌ അസാഞ്ചെയ്‌ക്കു മേലുള്ള പരാതി. അസാഞ്ചെയ്‌ക്കെതിരെ ബ്രിട്ടനിലുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി എന്നും നിയമപരമായി തന്നെ അദ്ദേഹത്തെ സ്വീഡന്‌ കൈമാറുകയാണ്‌ എന്നുമാണ്‌ സുപ്രീം കോടതി പ്രസിഡന്റ്‌ നിക്കോളാസ്‌ ഫിലിപ്‌സ്‌ അറിയിച്ചത്‌.

യൂറോപ്യന്‍ അറസ്റ്റ്‌ വാറന്റ്‌ പ്രകാരം നാടുകടത്തുന്നതിന്‌ നിയമസാധുതയില്ല എന്ന അസാഞ്ചെയുടെ വാദം കോടതി തള്ളുകയായിരുന്നു. എന്നാല്‍ അപ്പീല്‍ തള്ളിയെങ്കിലും ഇപ്പോഴും നേരിയ പ്രതീക്ഷയ്‌ക്ക്‌ വകയുണ്ട്‌ എന്നാണ്‌ അസാഞ്ചെയുടെ അഭിഭാഷകന്‍ പറയുന്നത്‌.

അപ്പീല്‍ തള്ളി 14 ദിവസത്തിനകം കോടതിക്ക്‌ വേണമെങ്കില്‍ അസാഞ്ചെയുടെ കേസ്‌ വീണ്ടും വാദം കേള്‍ക്കാന്‍ പരിഗണിക്കാം എന്നതാണ്‌ ഇത്‌. ഈ സാധ്യത ഉേേയാഗപ്പെടുത്തും എന്നാണ്‌ അഭിഭാഷകന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്‌.

അമേരിക്കന്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി രഹസ്യ രേഖകള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചത്‌ വഴിയാണ്‌ അസാഞ്ചെ ലോക ശ്രദ്ധ നേടിയത്‌.

English summary
Britain's Supreme Court has endorsed the extradition of WikiLeaks chief Julian Assange to Sweden, an important turning point in the Internet activist's controversial career.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X