പ്രസിഡന്റ് തിരഞ്ഞെടുപ്പ്:റോംനി ഒബാമയുടെ എതിരാളി

മുന്‍ മസാച്ചുസെറ്റ്‌സ് ഗവര്‍ണറാണ് റോംനി. 2008ല്‍ ജോണ്‍ മെക്കയ്‌നോട് പരാജയമേറ്റ റോംനിക്ക് അത്തവണ പ്രസിഡന്റ് സാഥാനത്തേക്ക് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കഴിഞ്ഞ ജൂണില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞു തുടങ്ങിയത് മുതല്‍ അദ്ദേഹത്തിനു തന്നെയായിരുന്നു മുന്‍തൂക്കം.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയ്‌ക്ക് മസാച്ചുസെറ്റ്‌സില്‍ നിന്നും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന മൂന്നാമത്തെയാളാണ് റോംനി. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളായ മൈക്കല്‍ ഡ്യുകാകിസ് (1988), ജോണ്‍ കെറി (2004) എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ മസാച്ചുസെറ്റ്‌സില്‍ നിന്നുള്ള റോംനിയുടെ മുന്‍ഗാമികള്‍.
മസാച്ചുസെറ്റ്‌സില്‍ നിന്നുള്ള അവസാനത്തെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി 1924ല്‍ മത്സരിച്ച കാല്‍വന്‍ കൂളിഡ്‌ജാണ്.
ആഗസ്‌തില്‍ ഫ്‌ളോറിഡയിലെ താമ്പയില്‍ നടക്കാനിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സമ്മേലനത്തില്‍ വച്ചു മാത്രമേ റോംനിയെ ഒദ്യോഗിക പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുള്ളു. നവംബറിലാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications