ഡൂണ്‍ എക്‌സ്പ്രസ് പാളം തെറ്റി, നാലു മരണം
ലഖ്‌നൊ: ഹൗറയില്‍ നിന്നും ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ഡൂണ്‍ എക്‌സ്പ്രസ് പാളം തെറ്റി അഞ്ച് ബോഗികള്‍ മറിഞ്ഞു. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ലഖ്‌നോവില്‍ നിന്നും 250 കിലോമീറ്റര്‍ അകലെയുള്ള മഹ്രാവ സ്‌റ്റേഷനു തൊട്ടടുത്തുവെച്ചാണ് അപകടമുണ്ടായത്. 18 ബോഗികളില്‍ അഞ്ചെണ്ണമാണ് മറിഞ്ഞത്. ഉച്ചയ്ക്ക് 1.15ഓടെയാണ് അപകടമുണ്ടായത്.
എസ്6, എസ്7, എസ്8, എസ് ഇ എന്നീ ബോഗികളാണ് ട്രാക്കില്‍ നിന്നു തെന്നിമാറിയത്. അതിനെ തുടര്‍ന്ന് എസ്9 ബോഗിയും രണ്ടു ജനറല്‍ കംപാര്‍ട്ട്‌മെന്റുകളും പാളം തെറ്റി-റെയില്‍വേ എഡിജിപി അറിയിച്ചു.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. റെയില്‍ ഗതാഗതം ഉടന്‍ തന്നെ പുനസ്ഥാപിക്കും.












Click it and Unblock the Notifications