കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്റെ രാജ്യസഭാ പ്രവേശം ജൂണ്‍ നാലിന്‌

  • By Shabnam Aarif
Google Oneindia Malayalam News

Sachin
ദില്ലി: ലോക ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാംഗമായി ജൂണ്‍ നാലിന്‌ സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്ററി കാര്യ മന്ത്രി രാജീവ്‌ ശുക്ലയാണ്‌ സച്ചിന്റെ സത്യ പ്രതിജ്ഞാകാര്യം അറിയിച്ചത്‌.

ഉപരാഷ്ട്രപതി ഹമീദ്‌ അന്‍സാരിയുടെ ചേമ്പറില്‍ ആയിരിക്കും ഇതിഹാസ താരത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്‌. സച്ചിനോടൊപ്പം രാജ്യസഭയിലേക്ക്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ബോളിവുഡ്‌ നടി രേഖയും വ്യവസായി അനു ആഗയും സത്യപ്രതിജ്ഞ ചെയ്‌തു രാജ്യസഭാംഗമായി കഴിഞ്ഞു.

ഐപിഎല്‍ മത്സരങ്ങളുമായി തിരക്കിലായിരുന്നതിനാലാണ്‌ സച്ചിന്റെ രാജ്യസഭാ പ്രവേശം വൈകിയത്‌. ഈ കഴിഞ്ഞ ഏപ്രില്‍ 24ന്‌ തന്റെ മുപ്പത്തിയൊന്‍പതാം ജന്മദിനം ആഘോഷിച്ചതേയുള്ളു ഇന്ത്യയുടെ ഈ അഭിമാന താരം.

രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യന്‍ കായികതാരം എന്ന ബഹുമതി ഇപ്പോള്‍ സച്ചിന്‌ സ്വന്തം. എന്നാല്‍ ഇക്കാര്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിലവധി പ്രമുഖര്‍ പ്രതികരിക്കുകയുണ്ടായിരുന്നു. ഒരു കായിക താരം രാജ്യസഭയില്‍ എന്തു ചെയ്യാനാണ്‌ എന്നാണ്‌ ശിവസേന നേതാവ്‌ ബാല്‍താക്കറെ ചോദിച്ചത്‌.

ഇതിനിടയില്‍ സച്ചിനെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്‌തതു സംബന്ധിച്ച്‌ കോടതി കേന്ദ്ര സര്‍ക്കാറിനോട്‌ വിശദീകരണം തേടിയിരുന്നു. പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്‌. എന്നാല്‍ ഇക്കാരണം കൊണ്ട്‌ സച്ചിന്റെ സത്യപ്രതിജ്ഞയ്‌ക്ക്‌ തടസ്സം ഒന്നും ഇല്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.

English summary
Cricketer Sachin Tendulkar will take oath as member of Rajya Sabha on June 4. Tendulkar, who turned 39 on April 24 and was nominated to the Upper House in the same month, is scheduled to take oath as a member in the chamber of Chairman Hamid Ansari, Minister of State for Parliamentary Affairs Rajiv Shukla said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X