ഭാരത് ബന്ദിനിടെ പരക്കെ അക്രമം

റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. സാകേത് എക്‌സ്പ്രസും ഗംഗ ഗോമത് എക്‌സ്പ്രസും അലഹാബാദില്‍ തടഞ്ഞിട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലും ബന്ദിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിമാചല്‍ പ്രദേശില്‍ ഗതാഗതത്തെ ബന്ദ് ബാധിച്ചിട്ടില്ലെങ്കിലും വ്യാപാരികള്‍ പലയിടത്തും കൂട്ടത്തോടെ കടകള്‍ അടച്ചിട്ടു പ്രതിഷേധിക്കുകയാണ്. ഷിംലയില്‍ മാത്രം ആറായിരത്തോളം വ്യാപാരികള്‍ തങ്ങളുടെ കടകള്‍ അടച്ചിട്ടു.
ദില്ലിയില്‍ പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത-24 ഉപരോധിച്ചു. തലസ്ഥാന നഗരിയില്‍ ബന്ദിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് 55,000 ഓട്ടോ തൊഴിലാളികളും പതിനയ്യായിരത്തോളം ടാക്‌സി തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടിരിക്കുകയാണ്.
ദില്ലിയില്‍ റോഥക് റെയില്‍പാതയും പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇടത് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച റോഡ് ഉപരോധത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിബി അംഗം സീതാറാം യെച്ചൂരിയും ഉള്‍പ്പെടെയുള്ള നേതക്കള്‍ പങ്കെടുത്തു.
മഹാരാഷ്ട്രയില്‍ പൂനെയിലും താനെയിലും നാലിടത്ത് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. അക്രമസംഭവങ്ങള്‍ തടയാനായി മുംബൈയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
ബാംഗ്ലൂരില്‍ ബന്ദ് അനുകൂലികള്‍ മൂന്ന് ബിഎംടിസി ബസുകള്‍ കത്തിച്ചു. ഇതെ തുടര്‍ന്ന് ബിഎംടിസി സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തി വച്ചു. ഹൂബ്ലിയില്‍ ഒരു കെഎസ്ആര്‍ടിസി ബസ് കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications