എളമരം കരീമിനെതിരെ കേസ്

ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘത്തെ ഭീഷണിപ്പെടുത്തിയ എളമരം കരീമിനെതിരെ കേസെടുക്കണമെന്ന് യുഡിഎഫ് നേതൃയോഗം മുന്‍പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേസ് അന്വേഷണത്തെ ഇതു തടസപ്പെടുത്തും. കേസ് അന്വേഷിക്കുന്ന സംഘത്തിലെ എസ്‌ഐയെ നേരിട്ടും ഡിവൈഎസ്പിയെ പരസ്യമായും അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുഡിഎഫ് ആരോപിച്ചത്.
ടിപി വധക്കേസ് അന്വേഷണ സംഘത്തിലെ കെവി സന്തോഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്നാണ് കരീമിനെതിരെയുള്ള കേസ്. വടകര എസ്പി ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്.
മാര്‍ച്ചിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കരീം നടത്തിയ വിവാദ പ്രസംഗത്തെ അടിസ്ഥാനമാക്കിയാണ് കേസെടുത്തിരിക്കുന്നത്. എല്ലാക്കാലത്തും കേരളം ഭരിക്കുന്നത് യുഡിഎഫ് ആയിരിക്കില്ല. അതുകൊണ്ടു തന്നെ ഇതിന്റെ ഭവിഷ്യത്തുകള്‍ അന്വേഷണ സംഘം നേരിടേണ്ടി വരുമെന്നായിരുന്നു കരീം പറഞ്ഞത്.












Click it and Unblock the Notifications