മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ പോയത് വിചിത്രം

ബുധനാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്ന പോലീസുകാര്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയെ സമീപിച്ചത്.
അഡ്വ. ടിവി കുഞ്ഞികൃഷ്ണന്‍ മുഖേന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മൊഴികള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് തടയണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. മൊഴികള്‍ എന്ന പേരില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതും, മാധ്യമങ്ങള്‍ക്ക് മൊഴി ചോര്‍ത്തി നല്‍കുന്നതും കോടതിയലക്ഷ്യമാണ്.
പാര്‍ട്ടി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുക്കുന്ന പൊലീസ് വേട്ടയ്‌ക്കെതിരെ നടപടി വേണം എന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പാര്‍ട്ടിയെ അപകീര്‍ത്തി പെടുത്തും വിധത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നു.
പ്രതികളുടെ മൊഴി എന്ന പേരില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളുമെന്ന് നേരത്തെ സിപിഎം നേതാവ് എളമരം കരീമും വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications