നാവികര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്

സെഷന്‍സ് ജഡ്‌ജ് പിഡി രാജന്‍ ആണ് നാവികര്‍ക്കെതിരെ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നാവികര്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ അറസ്റ്റ് വാറണ്ട്.
ഒരു കോടി രൂപ വീതം കെട്ടി വെക്കണം എന്നതായിരുന്നു ജാമ്യത്തിനുള്ള ഏറ്റവും പ്രധാന ഉപാധി. ഒരു കോടി രൂപ വീതം ആസ്‌തിയുള്ള രണ്ട് ഇന്ത്യക്കാരുടെ ജാമ്യം ആണ് മറ്റൊരു ഉപാധി. പ്രതികളുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടാന്‍ പാടില്ല.
സിറ്റി പൊലീസ് കമ്മീഷ്‌ണറുടെ ഓഫീസിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമേ താമസിക്കാന്‍ പാടുള്ളൂ. എല്ലാ ദിവസവും രാവിലെ 10നും 11നും ഇടയില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്‌ണറുടെ ഓഫീസില്‍ എത്തി ഒപ്പു വെക്കണം. തുടങ്ങിയവയായിരുന്നു ജാമ്യത്തിനുള്ള ഉപാധികള്‍.












Click it and Unblock the Notifications