Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎം മണി പറഞ്ഞത്‌ വസ്‌തുതാപരം:എംവി ഗോവിന്ദന്‍

MV Govindan
കൊച്ചി: എംഎം മണി നടത്തിയ പ്രസ്‌താവന വസ്‌തുതാപരം ആണ്‌ എന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം എംവി ഗോവിന്ദന്‍. സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കൊലപാതകങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നുള്ളത്‌ വസ്‌തുതാപരമാണ്‌ എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

ഇതിനു മുമ്പും കൊലപാതകം നടന്നിട്ടുണ്ട്‌. അങ്ങോട്ടും ഇങ്ങോട്ടും കൊന്നിട്ടുണ്ട്‌. കോണ്‍ഗ്രസുകാര്‍ മാര്‍ക്‌സിസ്‌റ്റുകാരെയും, മാര്‍ക്‌സിസ്‌റ്റുകാര്‍ കോണ്‍ഗ്രസുകാരെയും കൊന്നിട്ടുണ്ട്‌. ഇക്കാര്യം എംഎം ഹസ്സനും പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ മണിയുടെ പ്രസംഗം സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത്‌ പാര്‍വ്വതീകരിക്കാനുള്ള ശ്രമം നടക്കുന്നു. ഗോവിന്ദന്‍ ആരോപിച്ചു.

അതുപോലെ ടിപി വധക്കേസില്‍ നിന്നും റഫീഖിനെ ഒഴിവാക്കാനുള്ള ശ്രമം അഡ്‌ജസ്റ്റ്‌മെന്റ്‌ ആണ്‌. എന്‍ഡിഎഫ്‌ ബന്ധം ഉള്ളതിനാല്‍ ആണ്‌ റഫീകിനെ ഒവിവാക്കാന്‍ ശ്രമിക്കുന്നത്‌. അദ്ദേഹം ആരോപിച്ചു.

ടിപി വധക്കേസിന്റെ അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയാണ്‌ എന്ന വിലയിരുത്തല്‍ ഉണ്ടായത്‌ വിഎസ്‌ കൂടി പങ്കെടുത്ത സംസ്‌ഖാന സെക്രട്ടറിയേറ്റിലാണ്‌ എന്നും അതിനാല്‍ അത്‌ വിഎസ്‌ കൂടി ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ അഭിപ്രായം ആണ്‌ എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎമ്മിനെതിരെ നടക്കുന്ന ഗൂഢാലോചനയ്‌ക്കെതിരെ തിങ്കളാഴ്‌ച എറണാകുളത്ത്‌ ജില്ലാ റാലി നടത്തും എന്നും അദ്ദേഹം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+