കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണി ഇടുക്കിയില്‍ തന്നെയുണ്ട്: പിണറായി

  • By Ajith Babu
Google Oneindia Malayalam News

Pinarayi Vijayan
കണ്ണൂര്‍: മാധ്യമ സ്വാതന്ത്ര്യത്തിന് സി.പി.എം എതിരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സിപിഎമ്മിനെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കണ്ണൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തത് ശരിയല്ലെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയ്ക്ക് പരോക്ഷമായി മറുപടി നല്‍കുകയായിരുന്നു പിണറായി.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ സി.പി.എമ്മിനെ വേട്ടയാടുകയാണ്. മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ പോയതില്‍ തെറ്റില്ല. സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധി അനുസരിച്ചാണ് സി.പി.എം മാദ്ധ്യമങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചതെന്നും പിണറായി പറഞ്ഞു.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഒളിവില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ മണി വിളിച്ചിരുന്നതായും പിണറായി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല എന്നു കരുതി ഒളിവിലാണെന്ന് പറയാനാവില്ല. മണി ഒളിവില്‍ പോയത് എന്തിനാണെന്ന് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവണമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു.

നെയ്യാറ്റിന്‍കരയില്‍ തോല്‍വി ഉറപ്പായ യു.ഡി.എഫ് സാധാരണ നിലവിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ശെല്‍വരാജിന്റെ ഭാര്യ തന്നെ വോട്ടര്‍മാരെ കാശ് കൊടുത്ത് സ്വാധീനിക്കാന്‍ രംഗത്തിറങ്ങിയത് ഇതിന് തെളിവാണെന്നും പിണറായി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X