തൃശ്ശൂരില്‍ വനിതാഡോക്ടര്‍ക്ക് വെട്ടേറ്റു

ആശുപത്രിയിലെ ഒരു ബ്ലോക്കില്‍ നിന്നും മറ്റൊരു ബ്ലോക്കിലേക്ക് പോകുകയായിരുന്ന ഡോക്ടറെ കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് റാഫി വെട്ടുകയായിരുന്നു. കാലിലെ മുറിവ് കാണിക്കാന്‍ വേണ്ടി ആശുപത്രിയിലെത്തിയ ഇയാള്‍ ഡോക്ടറെ കാണാന്‍ വൈകിയതിന്റെ പേരിലാണ് അക്രമാസക്തനായതെന്ന്് പോലീസ് പറയുന്നു.
ഡോക്ടറെ അക്രമിച്ച ശേഷവും യാതൊരു ഭാവഭേദവുമില്ലാതെ നില്‍ക്കുകയായിരുന്നു ഇയാള്‍. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. റാഫിയ്ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പൊലീസ് സംശയിക്കുന്നു.












Click it and Unblock the Notifications