സിവിയ്‌ക്കെതിരെ സിപിഎമ്മിന്റെ ഭീഷണി പോസ്റ്റര്‍
കാസര്‍കോട്: സാഹിത്യകാരന്‍ സിവി ബാലകൃഷ്ണന്റെ വീടിനോടു ചേര്‍ന്നുള്ള മതിലില്‍ സിപിഎമ്മിന്റെ പേരില്‍ ഭീഷണി പോസ്റ്റര്‍. ചുവന്ന മണ്ണില്‍ മനസമാധാനത്തോടെ കഴിയുന്നത് മാര്‍ക്‌സിസ്റ്റുകാരുടെ ഔദാര്യം കൊണ്ടാണെന്ന് മറക്കരുതെന്നാണ് ഭീഷണി സന്ദേശം.
കാസര്‍കോട് കാലിക്കടവിലെ വീടിന്റെ മതിലിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ടിപി ചന്ദ്രശേഖരന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത ബാലകൃഷ്ണന്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് ശേഷം പയ്യന്നൂര്‍ ടൗണില്‍ സിവിയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജനം എന്ന പേരില്‍ വന്ന ഈ പോസ്റ്ററുകളിലും ബാലകൃഷ്ണന്റെ സിപിഎം വിരുദ്ധ നിലപാടിനെ ചോദ്യം ചെയ്യുന്ന വരികളാണുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് വീടിന്റ മതിലിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പ്രതികള്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്ളവരാണെങ്കിലും ആരാണിതു ചെയ്യിച്ചതെന്ന് ഈ പാര്‍ട്ടിയെ അറിയുന്ന എല്ലാവര്‍ക്കും അറിയാം. മാധ്യമങ്ങളുടെ മുന്നില്‍ ഞെളിഞ്ഞിരിക്കുന്നവരുടെ കയ്യിലെ ചോരക്കറ മായ്ക്കാനാകില്ലെന്നുമാണ് സി.വി. ബാലകൃഷ്ണന്‍ ടിപി അനുസ്മരണ ചടങ്ങില്‍ പറഞ്ഞത്. ഇതിലുള്ള പ്രതിഷേധമാവാം പോസ്റ്റര്‍ പതിയ്ക്കുന്നതിന് ഇടയാക്കിയതെന്ന് കരുതുന്നു.












Click it and Unblock the Notifications