ശെല്‍വരാജിന്റെ ഭാര്യയെ മര്‍ദ്ദിച്ചതായി പരാതി
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍ ശെല്‍വരാജിന്റെ ഭാര്യയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഇവരെ പാറശാലയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നെയ്യാറ്റിന്‍കര ഉദയന്‍കുളങ്ങര സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന ശെല്‍വരാജിന്റെ ഭാര്യ മേരി വത്സല രാവിലെ ജോലിക്ക് എത്തിയപ്പോള്‍ ബാങ്കിന് സമീപം വെച്ച് ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞു വച്ചു മര്‍ദ്ദിച്ചുവെന്നാണ് പരാതി. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം അറിയിച്ചു.
മേരി വത്സല ഒരു സ്വകാര്യപണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥനൊപ്പം ഉദയന്‍കുളങ്ങര ഭാഗത്ത് വോട്ട് ചോദിക്കാനെത്തുകയും വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയുക മാത്രമാണ് ചെയ്തതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവം പൊലീസിനെ അറിയിച്ചെങ്കിലും മേരി വത്സലയോടൊപ്പമുണ്ടായിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ ഒഴിവാക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഇവര്‍ ആരോപിച്ചു.












Click it and Unblock the Notifications