ലണ്ടന്‍: ഭാര്യയുടെ ചുണ്ടുകള്‍ മുറിച്ചെടുത്ത് ഭക്ഷിച്ച ഭര്‍ത്താവ് ജയിലിലായി. സ്വീഡനില്‍ താമസമാക്കിയ ഇറാന്‍ സ്വദേശിയാണ് അറസ്റ്റിലായത്. അന്‍പത്തിരണ്ടുകാരനായ ഇയാള്‍ സ്വീഡന്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇയാള്‍ അസോസിയേറ്റ് പ്രൊഫസറായി ജോലി നോക്കി വരികയായിരുന്നു. തന്നേക്കാള്‍ ചെറുപ്പക്കാരിയായ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് കൃത്യം ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.
കത്തിയെടുത്ത് താന്‍ ഭാര്യയുടെ ചുണ്ടുകള്‍ മുറിച്ചു മാറ്റുകയും ഭക്ഷിക്കുകയുമായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. കുറ്റം ചെയ്തതായി ഇയാള്‍ കോടതിയ്ക്കു മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. ഭാര്യ തന്നെ വഞ്ചിച്ചിരിക്കുകയാണെന്നും അതുകൊണ്ടു തന്നെ കുറ്റബോധം തോന്നുന്നില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
ഗുരുതരമായി മുറിവേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
An Iranian living in Sweden, suspecting his wife of having an extra-marital affair, chopped off her lips with a knife and ate them. He has been arrested and faces trial.,