നെയ്യാറ്റിന്‍കരയില്‍ പോളിങ് പുരോഗമിയ്ക്കുന്നു

ആദ്യത്തെ ഒരു മണിക്കൂറുള്ളില്‍ തന്നെ ഏഴു ശതമാനത്തോളം പേര് വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 18 ശതമാനം പേര് സമ്മതിദാനവകാശം വിനിയോഗിച്ചിട്ടുണ്ട്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.എഫ്.ലോറന്‍സ് കാരോട് പഞ്ചായത്തിലെ എറിച്ചല്ലൂര്‍ എല്‍.പി.ജി.എസിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മികച്ച ഭൂരിപക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി വോട്ട് ചെയ്ത ശേഷം അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്.സെല്‍വരാജിനും ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലിനും നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ വോട്ടില്ല.
നെയ്യാറ്റിന്‍കര മുനിസിപ്പലാറ്റി, ചെങ്കല്‍, അതിയന്നൂര്‍ പഞ്ചായത്തുകളിലുമാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എഫ്. ലോറന്‍സ് കാലത്തു തന്നെ വോട്ട് രേഖപ്പെടുത്തി. എങ്ങും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതിയന്നൂര്‍ പഞ്ചായത്തിലെ 104ാം നമ്പര്‍ ബൂത്തില്‍ വൈദ്യുതി തടസ്സംമൂലം പോളിങ് അല്പനേരം തടസ്സപ്പെട്ടു.
ആകെ 1,64,856 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 143 പോളിങ്ബൂത്തുകള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ 69 എണ്ണം പ്രശ്നസാധ്യതയുള്ള ബൂത്തുകളാണ്. കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഈ ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.
ആകെ 15 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. ഇതില്‍ മുന്‍ എം.എല്‍.എ. ആര്. സെല്‍വരാജും (യു.ഡി.എഫ്), എല്‍. ലോറന്‍സും (എല്‍.ഡി.എഫ്) ഓ.രാജഗോപാലും (ബി.ജെ.പി.) തമ്മിലാണ് പ്രധാന മത്സരം. ആകെ 143 പോളിംഗ് ബൂത്തുകളുണ്ട്. 1,63,993 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇവയില്‍ പുരുഷന്മാര് 79,161 ഉം സ്ത്രീ വോട്ടര്‍മാര്‍ 84,832 ആണ്. 1,40,000 വോട്ടുകള്‍ പോള്‍ ചെയ്യുമെന്നാണ് കണക്ക്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications