തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതികളെ അറസ്റ്റ് ചെയ്യും
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ടികെ രജീഷിന്റേയും പാനൂര്‍ ഏരിയാകമ്മറ്റി അംഗം കൂഞ്ഞനന്തന്റെയും അറസ്റ്റ് രേഖപ്പെടുത്തുന്നത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിന് ശേഷമാവുമെന്ന് റിപ്പോര്‍ട്ട്. ടിപി വധക്കേസിലെ പ്രതികളുടെ അറസ്റ്റിനെ ചൊല്ലി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പരിഗണിച്ചാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് അറിയുന്നത്.
പ്രതികള്‍ പൊലീസിന്റെ കസ്റ്റഡിയിലായതായി സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
ടിപി വധക്കേസില്‍ മാധ്യമങ്ങളും പൊലീസും ഒത്തുകളിക്കുകയാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചിരുന്നു. പ്രതികളുടെ മൊഴികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയാണെന്നും ഇത് തടയണമെന്നുമാവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ദിവസം അന്വേഷണസംഘം മുംബൈയില്‍ നിന്ന് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പിടിയിലായത് രജീഷ് തന്നെയാണെന്നാണ് സൂചന. അന്വേഷസംഘത്തിലെ ഡിവൈഎസ്പി ഷൗക്കത്തലിയും സംഘവും കേരളത്തിലേക്ക് ട്രെയിനില്‍ മാര്‍ഗ്ഗം മടങ്ങിയപ്പോള്‍ പിടിയിലായവരുമായി മറ്റൊരു പോലീസ് സംഘം റോഡ് മാര്‍ഗം കേരളത്തിലെത്തുകയായിരുന്നു.












Click it and Unblock the Notifications