Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചു

VS
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചു. ചന്ദ്രശേഖരന്റെ ഭാര്യ രമ, മകന്‍ അഭിനന്ദ്, അച്ഛന്‍ മാധവന്‍ എന്നിവരുമായി വിഎസ് സംസാരിച്ചു. വിഎസിന് അഭിവാദ്യമര്‍പ്പിച്ച് ഒരു വന്‍ ജനക്കൂട്ടം തന്നെ ടിപിയുടെ വീടിന് മുന്നില്‍ തടിച്ചു കൂടിയിരുന്നു. ടിപിയുടെ ശവകുടീരത്തില്‍ വിഎസ് പുഷ്പാര്‍ച്ചന നടത്തി.

ടിപി വധത്തില്‍ പാര്‍ട്ടിയുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തു വന്ന വിഎസ് ടിപിയുടെ വീട് സന്ദര്‍ശിച്ചത്‌
പാര്‍ട്ടി നേതൃത്വത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. അതേസമയം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറായില്ല.

ടിപി വധത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ പരസ്യമായി രംഗത്തുവന്ന വിഎസ് ചന്ദ്രശേഖരനെ ധീരനായ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചിരുന്നു. ടിപി വധത്തില്‍ പിണറായിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ നിലപാടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചിപ്പിക്കുന്നതാണ് വിഎസിന്റ പുതിയ നീക്കം.

ടിപി വധക്കേസില്‍ മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയതിനേയും വിഎസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ കോടതിയില്‍ പോകുന്നത് പാര്‍ട്ടി നിലപാടല്ലെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+