ഹൊസ്‌നി മുബാറക്കിന് ജീവപര്യന്തം

ഹൊസ്‌നിക്കൊപ്പം മുന്‍ ആഭ്യന്തരമന്ത്രി ഹബീബുല്‍ അഡ്‌ലിയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. എന്നാല്‍ മുബാറക്കിന്റെ മക്കളായ അലാ, ഗമാല്‍ എന്നിവരെയും ആറ് മുന്‍ പൊലീസ് കമാന്‍ഡര്‍മാരെയും കോടതി വെറുതെ വിട്ടു.
2011 ഫെബ്രുവരി 11ന് തെരുവില്‍ കൂടിയിരുന്ന 900ത്തോളം ആള്‍ക്കാരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ് നല്‍കിയ കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. ഈജിപിതില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പതിനെട്ടാം നാളിലായിരുന്നു ഈ കൂട്ടക്കുരുതി.
ഈ കേസിനു പുറമെ ഭരണകാലയളവില്‍ നടത്തിയ നിരവധി അഴിമതി കേസുകളിലും മുബാറക്കിനെതിരെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ അഴിമതിക്ക് കൂട്ടു നിന്നു എന്നാരോപിച്ച് അദ്ദേഹത്തിന്റെ പുത്രന്‍മാരും വിചാരണ നേരിടുന്നുണ്ട്. ഈ കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ മുബാറക്കിന് വധശിക്ഷയും, മക്കള്‍ക്ക് മൂന്നു വര്‍ഷം വരെ തടവ് ശിക്ഷയും ആണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications